Thursday, July 25, 2019

കാടുകടന്ന് നഗരത്തിലേക്ക്


      പ്രതേകിച്ചു പ്ലാൻ ഒന്നും ഇല്ലാത്ത ഒരു ദിവസം നമ്മുക്ക് മുന്നിൽ ഉണ്ടെങ്കിൽ ആ ദിവസത്തെ എങ്ങനെ നമ്മുക്ക് മുന്നിൽ ഇന്ന് എന്തെങ്കിലും ചെയ്തു അല്ലെങ്കിൽ കിടക്കാൻ നേരത്ത് നമ്മൾ എന്നത്തേയും പോലെ ഈ ദിവസവും വെറുതെ കളഞ്ഞു എന്ന് നമ്മുക്ക് തോന്നുന്നുണ്ടെങ്കിൽ അങ്ങനെ ഒരു ദിവസം നിങ്ങൾക്കു മുന്നിൽ ഒന്നും ചെയ്യാൻ ഇല്ലാതെ ഇരിക്കുമ്പോൾ നമ്മൾ പലപ്പോഴും ചിന്തിക്കുന്ന ഒരു കാര്യം ആണ് എങ്ങോട്ടെങ്കിലും പോയാലോ എന്ന്, നമ്മളെല്ലാവരും യാത്രകൾ പോവാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാം മറന്ന് ഒരുnil കുട്ടിയെ പോലെ നിഷ്‌കളങ്കതയോട് കൂടി പോവാൻ നമ്മളെല്ലാവരും എപ്പോഴും ആഗ്രഹിക്കുന്നവരാണ്.  ഒരു യാത്ര പലപ്പോഴും ഒരു മെഡിറ്റേഷൻ ചെയ്യുന്നതിനേക്കാൾ നമ്മുടെ ശരീരത്തിൽ ഒരുപാടു ഗുണം തരുമായിരിക്കും. ഇത് എന്റെ കണ്ടെത്തലാണ് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് പുതിയ കാഴ്ചകൾ ചിന്തകൾ എല്ലാം..
         ഇന്ന് നമ്മുടെ യാത്ര

                        * നിലമ്പൂർ  -നാടുകാണി
                        * നാടുകാണി -ബന്ദിപ്പൂർ
                        *ബന്ദിപ്പൂർ -ബംഗളൂർ

    മൂന്ന് സംസ്ഥാനങ്ങളിലൂടെ ഒരു യാത്ര,"കേരളം, തമിഴ്നാട്, കർണാടക".

                   നമ്മൾ യാത്ര തുടങ്ങുന്നത് മലപ്പുറം ജില്ലയിലെ നിലംബൂരിൽ നിന്നുംമാണ്. നിങ്ങൾക്കു യാത്ര ഒരു പ്രാന്ത് ആണ് എന്നു ഉണ്ടെങ്കിൽ ഏറ്റവും നല്ല ഒരു കാര്യം എന്നു പറയാണെങ്കിൽ അത് വാഹനത്തിന്റെ കാര്യത്തിൽ ആയിരിക്കും. ഇവിടെ ബൈക്കും കാറും നിങ്ങൾക്കു മുന്നിൽ ഉണ്ടെങ്കിൽ നിങ്ങൾ ആദ്യം സെലക്ട്‌ ചെയേണ്ടത് ബൈക്ക് തന്നെ ആണ്. കാഴ്ചകൾ കണ്ടു കുളിരണയാനും, എവിടെ വേണമെങ്കിലും നിർത്താനും ഏറ്റവും നല്ല ഓപ്ഷൻ എന്നു പറയണത് ബൈക്ക് തന്നെ ആണ്.

       ഇനി നിങ്ങൾ ഫാമിലി ആയിട്ടാനു യാത്ര ചെയ്യുന്നതെങ്കിൽ നിങ്ങള്ക്ക് ബെറ്റർ ഓപ്ഷൻ കാർ ആണ്, സെക്യൂരിറ്റി, ഫാമിലിയോടൊപ്പം കൊച്ചു കൊച്ചു വർത്തമാനങ്ങൾ പറഞ്ഞും അവരുടെ സന്തോഷത്തിൽ പങ്കു ചേർന്നും ഒക്കെ പോവാൻ ഏറ്റവും നല്ല ഓപ്ഷൻ എന്നു പറയണത് കാർ തന്നെ ആണ്. "പിന്നെ ഒരു പ്രധാനപെട്ട കാര്യം എന്നു പറയണത് നിങ്ങളുടെ കൂടെ ഇപ്പോ ഒരു ആൺ -പെൺ എന്നാണ് നിങ്ങൾ യാത്ര പോവുന്നതെങ്കിൽ ഏറ്റവും നല്ല കാര്യം കാർ തിരഞ്ഞെടുക്കുന്നതായിരിക്കും. എന്താന്ന് വെച്ചാൽ ഒന്ന് പ്രൊട്ടക്ഷൻ എല്ലാരും പറയുന്ന പോലെ., എന്നാൽ എനിക്ക് പറയാനുള്ളത് അതല്ല.. "backpain" ആദ്യം ഒക്കെ ഒരു കുഴപ്പവും ഇല്ല എന്നൊക്കെ പറഞ്ഞു ചാടി കേറി പോവും. പിന്നെ വേണേൽ ഒരു യാത്ര കൂടി പോവും പിനെയാവും ഈ വില്ലൻ തല പൊക്കാൻ തുടങ്ങുന്നത്. ഇത് ഞാൻ എന്റെ അനുഭവത്തിൽ നിന്നും പറഞ്ഞതാണ്.. ഇനി നമ്മുക്ക് നമ്മുടെ യാത്ര തുടങ്ങാം..

                      NILAMBUR -BENGALURU
                           7 hr 2 min
                              302 km

          നമ്മടെ യാത്ര എന്നു പറയണത്  7hr  2min ആണ്. ഈ ഒരു സമയത്തിൽ നമ്മുക്ക് വേഗത്തിൽ കാഴ്ചകൾ ഒന്നും കാണാതെ പോവാം എങ്കിൽ മാത്രമേ എത്താൻ പറ്റുള്ളൂ. നമ്മുക്ക് കാഴ്ചകൾ ഒക്കെ കണ്ടിട്ട് അങ്ങു മലകയറാം.... എന്നാ നമ്മുക്ക് പോയാലോ..

         തേക്കിൻ കാടുകളുടെ രാജകുമാരിയിൽ നിന്ന് തന്നെ നമ്മുക്ക് യാത്ര തുടങ്ങാം. നിലംബൂരിൽ നിന്ന് യാത്ര തുടങ്ങുന്നതിനു മുന്നേ നിലംബുരിലെ പ്രധാന സ്ഥലങ്ങൾ നമ്മുക്ക് ഒന്ന് കണ്ടാലോ. എന്തായാലും ഒരു ദിവസം മുഴുവനായി ചിലവഴിക്കാൻ ഉള്ള കാഴ്ചകൾ നിലംബൂരിൽ ഉണ്ട്.
നിലംബുരിലെ കാഴ്ചകൾ കണ്ടു തുടങ്ങുന്നതിനു മുന്നേ പറയേണ്ട മറ്റൊരു കാര്യം ഉണ്ട്, നിലംബുരിലെ ട്രെയിൻ യാത്ര

                     നിലമ്പൂർ -ഷൊർണുർ
                       20rs /per person

                 പ്രകൃതിയെ തൊട്ടറിഞ്ഞു കൊണ്ടൊരു യാത്ര. അതാണ് നമ്മുക്ക് ഈ ട്രെയിൻ യാത്ര സമ്മാനിക്കുന്നത്. ഇനി നമ്മുക്ക് നിലംബുരിലെ സ്ഥലങ്ങൾ അറിഞ്ഞല്ലോ?
കനോലി പ്ലോട്ട്, banglow കുന്നു, kakkadam poyil, tk കോളനി, നെടുംകയം, തേക്ക് museaum, പിന്നെ രാജ പാരമ്പര്യത്തിൽ തല ഉയർത്തി നിൽക്കുന്ന നിലംബൂർ കോവിലകവും, പാരമ്പര്യതനിമ ഉയർത്തുന്ന നിലംബൂർ പാട്ടു ഉത്സവും നിലംബുരിലെ കാഴ്ചകളിൽ ഒഴിച്ച് നിർത്താൻ പറ്റാത്തതാണ്.

teak museum
Bungalow Hills sky walk view

kakkadampoyil  site seen




kakkadampoyil





tk colony





teak museum inside view


                  നിലമ്പുർ-എടക്കര-വഴിക്കടവ് വഴി ഇനി നാടുകാണി ചുരം കയറി തുടങ്ങാം. 20km വളഞ്ഞു കിടക്കുന്ന ചുരം റോഡുകൾ, ചുരം കയറി തുടങ്ങുപോൾ തന്നെ ആനത്താരകളും, പറകൾകിടയിലൂടെ അരിച്ചു ഇറങ്ങുന്ന ചെറു വെള്ളച്ചാട്ടങ്ങളും ഒക്കെ കാണാൻ കഴിയും. നാടുകാണി ചുരം കേരള -തമിഴ്നാട് എന്നി സംസ്ഥാനങ്ങളെ പരസ്പരം ചേർത്ത്നിർത്തുന്ന ചുരം കൂടി ആണ്, നല്ല മഴയുള്ള സമയത്ത് നാടുകാണി ചുരത്തിലൂടെ ഉള്ള യാത്ര കൂട്ടിനു കോടമഞ്ഞു കൂടി ഉണ്ടെങ്കിൽ പറയുകയും വേണ്ട അതും നമ്മടെ ആന വണ്ടിയുടെ മുൻ സീറ്റിൽ ഇരുന്നാണെങ്കിൽ ആ അനുഭവം പറഞ്ഞറിയിക്കാൻ പറ്റില്ല ,



Nadukani churam 






Nadukani Churam



    നാടുകാണി ചുരം കയറി നേരെ നമ്മൾ പോകുന്നത് ഗുഡലൂരിലേക്കാണ്, ഗുഡലൂരിൽ നിന്ന് വലത്തോട്ട് പോയാൽ ഊട്ടി, ഇടത്തോട്ട് തിരിഞ്ഞാലാണ് നമ്മുടെ യാത്ര തുടങ്ങുന്നത്. 






Gudalur


ഗുഡലൂർ എന്നു കേൾക്കുമ്പോ ആദ്യം തന്നെ എന്റെ മനസിലെക്കു ഓടി വരുന്നത് നല്ല തേയിലയുടെ മണവും, തണുപ്പും ആണ്. ഗുഡലൂരിൽ നിന്നും രണ്ടു കാടുകളെ കടന്നു വേണം നമ്മുക്ക് പോകാൻ.

                                  മുതുമല -ബന്ദിപ്പൂർ

muthumala-bandipur 



              ഈ വഴിക്ക് വരുമ്പോൾ ഒരു കാര്യം നിങ്ങൾ ശ്രദ്ധിക്കണം. രാത്രി 9 മണി മുതൽ രാവിലെ 6മണി വരെ ഈ വഴിയുള്ള യാത്ര നിരോധിച്ചിരിക്കയാണ്. അതു കൊണ്ട് തന്നെ ഈ റൂട്ടിൽ ആ സമയത്ത് "permission "ഉള്ള വാഹനങ്ങൾക്കു മാത്രമേ കടന്നു പോകാൻ കഴിയുകഉള്ളു.പിന്നെ ഒരു കാര്യം ഉള്ളത് പ്ലാസ്റ്റിക് കുപ്പികളും കവറുകളും കാടിനുള്ളിൽ കളയാൻ പാടില്ല എന്നതാണ്. കാടണ് എന്നു വെച്ച് നമ്മുക്ക് മൃഗങ്ങളെ ഒന്നും എപ്പോഴും കാണാൻ സാധിക്കില്ലട്ടോ., അതിനു കാടിനുള്ളിലൂടെ പോണം. അതിനു ഫോറെസ്റ്റ്കാർ തന്നെ പ്രത്യേകാം വാഹനങ്ങൾ ഏർപെടുത്തുന്നുണ്ട്. അതിനുളളിൽ ഇരുന്നു കൊണ്ട് നമ്മുക്ക് കാടിനെ തൊട്ടറിയം. രണ്ടു സൈഡിലും കാടു അതിനു നടുവിലൂടെ റോഡ്, അതാണ് നമ്മുക്ക് മുതുമല -ബന്ദിപ്പൂർ യാത്ര സമ്മാനിക്കുന്നത്. ജീവിതത്തിൽ എപ്പോഴെങ്കിലും ഒക്കെ നടക്കുന്ന ഒരു അനുഭവം. കാട്ടാനയും, പുലിയും ഒക്കെ ഉള്ള കാടിനു നടുവിലൂടെ നമ്മൾ തന്നെ സ്വന്തമായി വണ്ടി ഓടിച്ചു പോവുന്നു. കാടിലൂടെ വണ്ടി ഓടിച്ചു പോവുമ്പോ എപ്പോഴും കാണുന്ന കാഴ്ചകലാണ് മാൻ കുട്ടങ്ങളും മരചില്ലകളിൽ ഓടി കളിക്കുന്ന കുരങ്ങൻമാരും.



..
muthumala-bandhipur road views


Forest views

             



bandipur


bandhipur entrance view

bandipur



forest views


forest views


          മുതുമലക്കും ബന്ദിപ്പൂരിനും ഇടയിൽ തെപ്പക്കാട് എന്ന സ്ഥലമുണ്ട്. അവിടെ നിന്നും ഊട്ടിയിലേക്ക്  പോവാൻ ഒരു വഴിയുണ്ട്. നേരത്തെ പറഞ്ഞ കാടിനുള്ളിലൂടെ ഫോറെസ്റ്റ്കാരു തന്നെ അറേഞ്ച് ചെയുന്ന ജംഗിൾ സഫാരി ഈ തെപ്പകാടിനു അടുത്ത് തന്നെ ആണ്, 1മണിക്കൂറിനു ഏകദേശം 350/-രൂപ ആണെന്ന് തോന്നുന്നു.

          ബന്ദിപ്പൂർ കടന്ന് നമ്മൾ പോവുന്നത് ഗുണ്ടൽപേട്ട് വഴി ടെക്നോളജിയുടെ ഹൃദയത്തിലേക്ക്..... ഇതുവരെ കടന്നു വന്ന വഴികളെ പോലെയല്ല ബാംഗ്ലൂർ നഗരം നിങ്ങളെ സ്വാഗതം ചെയുന്നത്. തിരക്ക് പിടിച്ച റോഡുകളും തിരക്ക് കൂടിയ സ്ഥലങ്ങളും ആയിരിക്കും. എന്നാൽ ഇതിനൊക്കെ അപ്പുറം ബംഗളൂർ നഗരത്തിനു ഒരു ജീവനുണ്ട്. ഇന്ത്യയുടെ എല്ലാ സംസ്കാരങ്ങളെയും ഉൾകൊള്ളാൻ കഴിയുന്ന, 29 ഭാഷകളെയും ഒന്നിച്ചു ഇത്രയും അടുത്ത് നമ്മുക്ക് എവിടെ കാണാൻ സാധിക്കും??



bengaluru



           " Commerical street, chickpet, majestic "ഒകെയ് നമ്മുടെ textile സംസ്കാരത്തെ തന്നെ മുഴുവനായി മാറ്റി മറിച്ചു കുറഞ്ഞ വിലയിൽ നമ്മുക്ക് ഡ്രെസ്സുകൾ കിട്ടുന്ന മാർക്കറ്റുകളിൽ ചിലതാണ്. മുന്തിരി തോട്ടങ്ങൾ കടന്നു നന്ദിഹിൽസിലെക്കുള്ള യാത്ര, അതും രാവിലെ 5മണിക് മല കയറണം.കോടമഞ്ഞു തഴുകി കൊണ്ട് ഒരു സൂര്യോദയം. ഇനിയും ഉണ്ട് ബെംഗളൂരുവിലെ കാഴ്ചകൾ.... പാർക്കും, mallകളും, സ്ട്രീറ്റ് ഫുഡും നിറഞ്ഞ ബെംഗളൂരു, പിന്നെ RK dosa campile family dosa എടുത്തു പറയേണ്ട ഒന്നാണ്, 100rs അഞ്ചു പേർക്ക് കഴിക്കാൻ ഒരു ദോശ വേറെ എവിടെ കിട്ടും. 



belandur lake views







family dosa
family dosa


മസാല ദോശകു 20/-, ഇവിടെ നമ്മുക്ക് കാഴ്ചകൾകു പുറമെ ഫുഡ്‌ സ്ട്രീറ്റിൽ നിന്നും പലതരത്തിലുള്ള ഫുഡ്‌ കഴിക്കാനും കഴിയും, വെറുതെ അല്ല നമ്മുടെ സ്വന്തം കാശിനു ആണെന്ന് എടുത്തു പറയേണ്ട ഒരു കാര്യം ആണ്,
ബെംഗളൂരുവിലെ കാഴ്ചകൾ ഒരിക്കലും അവസാനിക്കുന്നില്ല, രാത്രി 12/1 മണിവരെ ഉറങ്ങാത്ത 99 വെറൈറ്റി ദോശ കടക്കളും, ആവി പറക്കുന്ന momos-ഉം  panipuri-കളുടെ മണവും നിറഞ്ഞ പാതകൾ.
ഒരുപാട് കാഴ്ചകൾ നിറഞ്ഞതാണ് ബംഗളൂർ നഗരം, ഇനിയും ഉണ്ട് കാഴ്ചകൾ